Posts

നീ ഹിമമഴയായ് - എടക്കാട് ബറ്റാലിയൻ 06

നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെയെന്റെ കൺ ചിമ്മിടാതെ എൻ ജീവനേ.....അകമേ വാനവില്ലിനേഴുവർണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ എന്നോമലേ...... നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ നിൻ ഉയിരിനേ അനുദിനം നിഴലുപോൽ പിൻതുടരുവാൻ ഞാനാലഞ്ഞിടുമേ എൻ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാവാനമായ് ഒരേ വഴിയിലീരാവോളം ഒഴുകി നാം കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ വെൺ ശിശിരമേ പതിയേ നീ തഴുകവേ എൻ ഇലകളേ പെയ്തു ഞാനാർദ്രമായ് നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ ഞാൻ വിടരുമേ വാർമയിൽ പീലിപോൽ ഒരേ ചിറകുമായ് ആയിരം ജന്മവും കെടാതുണരണേ നമ്മളിൽ നമ്മളാവോളം...... ( നീ ഹിമമഴയായ് വരൂ )
There's nothing here!