ഈ മഴതൻ... വിരലീ പുഴയിൽ - Ennu Ninte Moideen

(ഹമ്മിങ്ങ്)
ഈ മഴതൻ... വിരലീ പുഴയിൽ...
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ
വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ
വിരഹനിലാവലപോൽ ഇവിടെ...
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ...

നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ
നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ
ഹൃദയമിന്നീ മണ്‍കരയായീ കാലമെന്റെ ചിരി തൂകീ.

ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ

ഈ ജന്മം മതിയാമോ വിരഹതാപമിതറിയാനായ്
ഈ ജന്മം മതിയാമോ വിരഹതാപമിതറിയാനായ്
കരകവിഞ്ഞു പ്രാണനിലാകേ ഈ വികാരം നദിയായീ.
ഇനി വരുമേറെ യുഗങ്ങളിലൂടെ
അലയുമൊരേവഴി നാം ഇവിടെ...

ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ
വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ
വിരഹനിലാവലപോൽ ഇവിടെ...
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ...

Comments