കുളിരിനോ കൂട്ടിനോ എന്റെ കരളിലെ - In Harihar Nagar

കുളിരിനോ കൂട്ടിനോ എന്റെ
കരളിലെ പാട്ടിനോ

ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ എന്റെ
കരളിലെ പാട്ടിനോ

പതിനഞ്ചുപിറന്നാളിന്‍ തിളക്കം പിന്നെ
പതിവായി ചെറുതാകും ചെറുപ്പം
അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ എന്റെ
മിഴിക്കുള്ളില്‍ നിനക്കെന്തൊരിളക്കം
അഴകിനൊരാമുഖമായഭാവം
അതിലാരുമലിയുന്നൊരിന്ദ്രജാലം
പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത്
കുളിരിനോ കൂട്ടിനോ എന്റെ
കരളിലെ പാട്ടിനോ

മനസ്സുകൊണ്ടടുത്തു വന്നിരിക്കും നിന്റെ
കനവുകണ്ടിരുന്നു ഞാനുറങ്ങും
മിഴിത്തൂവല്‍ പുതപ്പെന്നെ പുതയ്ക്കും
എല്ലാം മറന്നുഞാനതിലെന്നും ലയിക്കും
നമുക്കൊന്നിച്ചാകാശക്കോണിലേറാം
നിറമുള്ള നക്ഷത്രത്താലി ചാര്‍ത്താം
നിന്നോലക്കണ്ണിലാ ഉന്മാദമുണര്‍ത്തുന്നു
കുളിരിനോ കൂട്ടിനോ എന്റെ
കരളിലെ പാട്ടിനോ

Comments