പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ - Swaami Ayyappan
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ - കാലില്‍
കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന്‍
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
അനങ്ങുമ്പോള്‍ കിലുങ്ങുന്നോരരഞ്ഞാണവും - മെയ്യില്‍
നനഞ്ഞപൂന്തുകില്‍ മൂടുമിളം നാണവും
വലം പിരിശംഖിനുള്ളില്‍ ജലതീര്‍ഥവും - കേളീ
നളിനത്തില്‍ നിറയുന്ന ജലബിന്ദുവും തന്ന്
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
പതിനാലുലോകങ്ങള്‍ക്കും പ്രിയമോഹിനി - കണ്ടു
മുനിമാരും മയങ്ങുന്ന വരവര്‍ണ്ണിനീ
അരയന്നനട നടന്നങ്ങരികില്‍ വരാം - തങ്ക
ത്തിരുമെയ്യിലണിയിക്കാം ഹരിചന്ദനം ഇന്ന്
പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്‍
പട്ടുനിലാത്തുകില്‍ ചുറ്റിയുടൂത്തൊരു പൂച്ചെണ്ട്
മത്തമരാളവിഹാരസരസ്സിലെ നീര്‍ച്ചെണ്ട്
പൂത്തമുഖങ്ങളില്‍ മുത്തുകിളിര്‍ത്തൊരു നേരത്ത്
കണ്മുനക്കൊടികള്‍ കൊണ്ടുകാമമല-
രമ്പുതൂകുമതിന്‍ പ്രാണഹര്‍ഷവുമായ്
പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്‍
തൈ തിത്തൈ മണികങ്കണകൈകളില്‍
പാല്‍ക്കടലമൃതോടേ - നൃത്തം
ഇലത്താളം പിടിക്കു ലതാദികളേ
കൊഞ്ചും ഇളനെഞ്ചില്‍ പുതുമലര്‍ശരമഞ്ചും
മുഖമഞ്ചുന്നൊരു മദമായ്
ഇരവിലും പകലിലും ഇതളിടും
ചൊടിയിലെ മധുരിമ നുകരവേ
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
സ്വപ്നം മനസ്സരസ്സില്‍ വിടര്‍ന്നില്ലയോ - വീണ്ടും
സ്വര്‍ഗ്ഗം മുഖപ്രസാദമണിഞ്ഞില്ലയോ
ദേവസദസ്സിനിന്നു സുകൃതോത്സവം ഈ
ദേവിതന്‍ അനുഗ്രഹ തിരുവുത്സവം ഇന്ന്
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന്‍
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
അനങ്ങുമ്പോള്‍ കിലുങ്ങുന്നോരരഞ്ഞാണവും - മെയ്യില്‍
നനഞ്ഞപൂന്തുകില്‍ മൂടുമിളം നാണവും
വലം പിരിശംഖിനുള്ളില്‍ ജലതീര്‍ഥവും - കേളീ
നളിനത്തില്‍ നിറയുന്ന ജലബിന്ദുവും തന്ന്
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
പതിനാലുലോകങ്ങള്‍ക്കും പ്രിയമോഹിനി - കണ്ടു
മുനിമാരും മയങ്ങുന്ന വരവര്‍ണ്ണിനീ
അരയന്നനട നടന്നങ്ങരികില്‍ വരാം - തങ്ക
ത്തിരുമെയ്യിലണിയിക്കാം ഹരിചന്ദനം ഇന്ന്
പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്‍
പട്ടുനിലാത്തുകില്‍ ചുറ്റിയുടൂത്തൊരു പൂച്ചെണ്ട്
മത്തമരാളവിഹാരസരസ്സിലെ നീര്‍ച്ചെണ്ട്
പൂത്തമുഖങ്ങളില്‍ മുത്തുകിളിര്‍ത്തൊരു നേരത്ത്
കണ്മുനക്കൊടികള്‍ കൊണ്ടുകാമമല-
രമ്പുതൂകുമതിന്‍ പ്രാണഹര്‍ഷവുമായ്
പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്‍
തൈ തിത്തൈ മണികങ്കണകൈകളില്‍
പാല്‍ക്കടലമൃതോടേ - നൃത്തം
ഇലത്താളം പിടിക്കു ലതാദികളേ
കൊഞ്ചും ഇളനെഞ്ചില്‍ പുതുമലര്‍ശരമഞ്ചും
മുഖമഞ്ചുന്നൊരു മദമായ്
ഇരവിലും പകലിലും ഇതളിടും
ചൊടിയിലെ മധുരിമ നുകരവേ
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
സ്വപ്നം മനസ്സരസ്സില്‍ വിടര്‍ന്നില്ലയോ - വീണ്ടും
സ്വര്‍ഗ്ഗം മുഖപ്രസാദമണിഞ്ഞില്ലയോ
ദേവസദസ്സിനിന്നു സുകൃതോത്സവം ഈ
ദേവിതന്‍ അനുഗ്രഹ തിരുവുത്സവം ഇന്ന്
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍
Comments
Post a Comment