പാതിരാമഴയേതോ ഹംസഗീതം പാടി - Ulladakkam

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ന‍ിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി

കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം ... നീ മറന്നോ ...
എന്റെ ലോകം നീ മറന്നോ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
പാതിരാമഴയേതോ ഹംസഗീതം പാടി

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ ... പോയതെവിടെ
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ന‍ിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി

Comments