നാളികേരത്തിന്റെ നാട്ടിലെനിക്കൊരു - Thurakkatha Vaathil
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്
(നാളികേരത്തിന്റെ)
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ -
ക്കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്‌ക്കാച്ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്
(നാളികേരത്തിന്റെ)
വല്യപെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയിൽ
കല്ലുവെട്ടാംകുഴിക്കക്കരെവെച്ചെന്നോ -
ടുള്ളുതുറന്നതിൻശേഷമേ
(നാളികേരത്തിന്റെ)
നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തുവാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും
(നാളികേരത്തിന്റെ)
നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്
(നാളികേരത്തിന്റെ)
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ -
ക്കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്‌ക്കാച്ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്
(നാളികേരത്തിന്റെ)
വല്യപെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയിൽ
കല്ലുവെട്ടാംകുഴിക്കക്കരെവെച്ചെന്നോ -
ടുള്ളുതുറന്നതിൻശേഷമേ
(നാളികേരത്തിന്റെ)
നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തുവാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും
(നാളികേരത്തിന്റെ)
Comments
Post a Comment