നിറങ്ങളെ - ലൂക്ക


നിറങ്ങളെ...ഒരുങ്ങിയോ
പുലരിപോൽ
നിറങ്ങളെ...ഒരുങ്ങിയോ
പുലരിപോൽ

ഒരേ കണ്ണാൽ ഇനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ് (2)

മേലെ രാത്താരം....ഓരോരോ
കഥകളോതുന്നെന്തേ
വെണ്ണിലാവ് പതിയെ
ഇരുളലയിൽ
ചിതറിടുമൊരു വെട്ടം നീട്ടി
പൊൻപകലിലെരിയും വെയിൽ
മറയവേ.....( 2)

നിറങ്ങളെ..... ഒരുങ്ങിയോ
പുലരിപോൽ
നിറങ്ങളെ..... ഒരുങ്ങിയോ
പുലരിപോൽ

ഒരേ കണ്ണാൽ ഇനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്

താഴെ താഴ്‌വാരം മാഞ്ഞാലേ
നനയുമിന്നീനേരം (2)
കാൽച്ചിലമ്പിനൊലിയിൽ
നുരയിടുമീ പുതുലഹരികൾ മുത്തം വെച്ചോ
വെൺതിരകൾ ഇരമ്പും
കടൽ ഉള്ളിലായ്... (2)

ഒരേ കണ്ണാൽ ഇനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ് (2)

നിറങ്ങളെ..... ഒരുങ്ങിയോ
പുലരിപോൽ..........

Comments