ബൊമ്മ ബൊമ്മ - ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന


വോ മെൻ യോങ് യുവൻ സോ പാങ് യോ
സോയ സോപാങ് യോ(4)
ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ
ചിങ്കാരി കുഞ്ഞു ബൊമ്മ
ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ
പുന്നാര പൊന്നു ബൊമ്മ
ചിങ് ചിങ് അവൾ നിന്നെ വിളിക്കും
ചിങ് ചാങ് അവൾ ആടിക്കളിക്കും
ടിങ് ടോങ് നിന്റെ കൂടെ കളിക്കും
ജിങ് ജിങ് പിന്നേ ഒന്നിച്ചുറങ്ങും
പണ്ടേയ് പണ്ടേയ് പണ്ടേ തൊട്ടേ
കൂട്ടാണീ കുഞ്ഞു ബൊമ്മ
വോ മെൻ യോങ് യുവൻ സോ പാങ് യോ
സോയ സോപാങ് യോ
ഏതോ ചീനക്കാരൻ രാജാവിന്റെ
മോളാണീ കുഞ്ഞു ബൊമ്മ
വോ മെൻ യോങ് യുവൻ സോ പാങ് യോ
സോയ സോപാങ് യോ

ആ ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ
പുന്നാര പൊന്നു ബൊമ്മ
ചക്ക ചുക്ക്‌ പഞ്ചാര മൊട്ട പൊട്ടാസ്
ഓടി തൊട്ടാൽ സമ്മാനം ഓട്ട കന്നാസ്

പണ്ടു പണ്ടീ ഈ രാജാവിൻ മോളെ
മന്ത്രം ചൊല്ലി പൂഞ്ചെപ്പിലാക്കി
മായക്കാരൻ കട്ടോണ്ടു പോയ്
നോക്കീട്ടെങ്ങും കിട്ടാണ്ടായീ
പൊന്നു മോളെ എന്നും കാണാൻ
മോഹം കൊണ്ടാ കുഞ്ഞിൻ ബൊമ്മാ
പൊന്നിൽ തന്നെ തീർത്തു രാജാവ്
വോ മെൻ യോങ് യുവൻ സോ പാങ് യോ
സോയ സോപാങ് യോ (2)
ചക്ക ചുക്ക്‌ പഞ്ചാര മൊട്ട പൊട്ടാസ്
ഓടി തൊട്ടാൽ സമ്മാനം ഓട്ട കന്നാസ്

ബൊമ്മക്കാരൻ നൂൽ മീശക്കാരൻ
ജെയ്ഷി വേ ഷമ്മ ജെയ്ഷി വേ ഷമ്മ
കൊട്ടാരത്തിൽ ബൊമ്മേംക്കൊണ്ടെത്തി
രാൻ ഹൊസെൻ മായങ്
രാൻ ഹൊസെൻ മായങ്...
രാജാവിന്റെ കൈ തൊട്ടപ്പോൾ
ഓമൽ കുഞ്ഞായ് മാറി ബൊമ്മ
തന്റെ കുഞ്ഞിൻ രൂപം പോലേ
നൂറുകോടി പൊന്നിൻ ബൊമ്മ
ബൊമ്മക്കാരൻ ഏകി രാജാവ്

ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ
ചിങ്കാരി കുഞ്ഞു ബൊമ്മ
ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ
പുന്നാര പൊന്നു ബൊമ്മ

ചക്ക ചുക്ക്‌ പഞ്ചാര മൊട്ട പൊട്ടാസ്
ഓടി തൊട്ടാൽ സമ്മാനം ഓട്ട കന്നാസ് (2)

Comments